First engagement between India, Biden administration

FIRST OFFICIAL ENGAGEMENT BETWEEN BIDEN ADMINISTRATION AND INDIA അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ആദ്യത്തെ ഉന്നത തല ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ബൈഡന്‍ ഭരണകൂടത്തിലെ സമാന സ്ഥാനം വഹിക്കുന്ന ജാക്ക് സല്ലിവനുമായി ടെലഫോണിലൂടെ ചര്‍ച്ച നടത്തി. ഈ സംഭാഷണത്തിന്…

First engagement between India, Biden administration

Source

0
(0)

FIRST OFFICIAL ENGAGEMENT BETWEEN BIDEN ADMINISTRATION AND INDIA
അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ആദ്യത്തെ ഉന്നത തല ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ബൈഡന്‍ ഭരണകൂടത്തിലെ സമാന സ്ഥാനം വഹിക്കുന്ന ജാക്ക് സല്ലിവനുമായി ടെലഫോണിലൂടെ ചര്‍ച്ച നടത്തി. ഈ സംഭാഷണത്തിന് തൊട്ടു പിന്നാലെ പുതുതായി നിയമിതനായ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രിയെ ഫോണില്‍ വിളിച്ച് ആശയവിനിമയം നടത്തി. മോദി സര്‍ക്കാരും ജോ ബൈഡന്‍ ഭരണകൂടവും തമ്മിലുള്ള ആദ്യത്തെ ഉന്നതതല ഇടപെടലായിരുന്നു ഈ ഫോണ്‍ കോളുകള്‍.
പ്രതിരോധ സെക്രട്ടറിയുമായി സംഭാഷണം നടത്തിയതായി രാജ്നാഥ് സിംഗ് ട്വീറ്റിലൂടെയാണ് അറിയിച്ചത്. പ്രതിരോധ സെക്രട്ടറിയായി നിയമനം കിട്ടിയതിന് ലോയ്ഡ് ഓസ്റ്റിനെ അഭിനന്ദിച്ച രാജ്നാഥ് സിംഗ് യു എസുമായി പ്രതിരോധ സഹകരണം കൂടുതല്‍ ദൃഢമാക്കുവാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഖ്യം കൂടുതല്‍ ശക്തമാക്കുന്നതിനായി യോജിച്ച് പ്രവര്‍ത്തിക്കാമെന്ന് രണ്ട് പേരും സമ്മതിച്ചു. പരസ്പര താല്‍പ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായങ്ങള്‍ കൈമാറിയെന്നും രാജ്നാഥ് സിംഗ് ട്വീറ്റില്‍ വ്യക്തമാക്കുന്നു

0 / 5. 0

Leave a Reply

Your email address will not be published. Required fields are marked *